സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന വേട്ടയ്യന്റെ സെൻസറിങ് പൂർത്തിയായി. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുന്നത് .
യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ജയ് ഭീമിന്റെ സംവിധായകനായ ടിജെ ജ്ഞാനവേല്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
രണ്ട് മണിക്കൂർ നാല്പത്തിമൂന്ന് മിനിറ്റാണ് വേട്ടയ്യന്റെ ദൈർഘ്യം. അതില്‍ ആദ്യ പകുതി ഒരു മണിക്കൂർ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ ഇരുപത്തിയൊന്ന് മിനിറ്റുമാണ്.
രജനികാന്തിനെ കൂടാതെ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്