ഇടിക്കൂട്ടിലെ ഇതിഹാസം ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചു

JULY 7, 2024, 3:36 PM

അമേരിക്കൻ നടനും ഗുസ്തിക്കാരനുമായ ജോൺ സീന വേൾഡ് റെസ്‌ലിംഗ് എൻ്റർടൈൻമെൻ്റ് (WWE) ഇവൻ്റുകളിൽ നിന്ന് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചു. 

കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ തിങ്ങിനിറഞ്ഞ, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു 47കാരനായ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2025ലാകും സീനയുടെ അവസാന മത്സരം. 2001ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ സജീവമായ സീന 16 തവണ ലോക ചാമ്പ്യന്‍ പദവി നേടിയിട്ടുണ്ട്.

ഏറെ വൈകാരികമായാണ് ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയ ആരാധകര്‍ അരുത്, അരുതെന്ന് വിളിച്ചു കൂവി.  രണ്ട് പതിറ്റാണ്ടിലേറെയായി ഡബ്ല്യുഡബ്ല്യുഇയിൽ സജീവമായിരുന്ന അദ്ദേഹം. 2025ൽ റെസിൽമാനിയയിൽ  പങ്കെടുത്ത് തൻ്റെ ഗുസ്തി ജീവിതം അവസാനിപ്പിക്കുമെന്നും സീന പറഞ്ഞു.

vachakam
vachakam
vachakam

ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് പുറത്തായ സീന 2006ല്‍ ദി മറൈന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ട്രെയിന്‍ റെക്ക് (2015), ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 (2021), ഡിസി സൂപ്പര്‍ഹീറോ ടിവി സീരീസ് പീസ് മേക്കര്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും റെസ്ലിങ് റിങ്ങില്‍ സജീവമായി. ഗുരുതരമായ അസുഖമുള്ള കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മേക്ക്-എ-വിഷ് ആശംസകള്‍ നല്‍കിയ അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ് സീന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam