രണ്ടാം ടി20യിൽ സിംബാബ്‌വെ തകർത്ത് ഇന്ത്യ

JULY 8, 2024, 9:46 AM

ഹരാരെ : ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ ട്വന്റി20യിൽ തങ്ങളെ തോൽപ്പിച്ചിരുന്ന സിംബാബ്‌വെയ്ക്ക് രണ്ടാം മത്സരത്തിൽ യുവ ഇന്ത്യൻ ടീം 100 റൺസിന് ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ചു മത്സരപരമ്പര 1-1ന് സമനിലയിലായി. മൂന്നാം മത്സരം ബുധനാഴ്ച നടക്കും.

ഇന്നലെ ഹരാരെയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് അടിച്ചു കൂട്ടിയത്. സെഞ്ച്വറി നേടി വരവറിയിച്ച ഓപ്പണർ അഭിഷേക് ശർമ്മയും (100), അർദ്ധസെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്ക്‌വാദും (77), പുറത്താകാതെ 48 റൺസ് നേടിയ റിങ്കു സിംഗും ചേർന്നാണ് ഇന്ത്യയെ ഈ സ്‌കോറിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് ആൾഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയ്‌യും വാഷിംഗ്ടൺ സുന്ദറുമാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്. വെസ്‌ലി മധ്വേറെ (43), ലൂക്ക് ജോംഗ്‌വീ (33), ബ്രയാൻ ബെന്നറ്റ് (26) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം ഏറെ അകലെയായിരുന്നു.

vachakam
vachakam
vachakam

നായകൻ ശുഭ്മാൻ ഗിൽ (2) രണ്ടാം ഓവറിൽതന്നെ പുറത്തായപ്പോൾ ക്രീസിൽ ഒരുമിച്ച അഭിഷേകും റുതുവും ചേർന്ന് നേടിയ 147 റൺസായിരുന്നു ഇന്ത്യൻ ഇന്നിംഗ്‌സിന്റെ അടിത്തറ. തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അഭിഷേക് 46 പന്തുകളിൽ ഏഴുഫോറും എട്ടുസിക്‌സും പറത്തിയാണ് സെഞ്ച്വറിയിലെത്തിയത്. അടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. തുടർന്ന് ക്രീസിലെത്തിയ റിങ്കു 22 പന്തുകളിൽ രണ്ടുഫോറും അഞ്ച് സിക്‌സുമടക്കമാണ് 48 റൺസ് നേടിയത്. 47 പന്തുകളിൽ 11 ഫോറും ഒരു സിക്‌സുമാണ് റുതു പായിച്ചത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ പുറത്താകാതെ കൂട്ടിച്ചേർത്തത് 87 റൺസാണ്.

മറുപടിക്കിറങ്ങിയ സിംബാബ്‌വെ ആദ്യ നാലോവറിനുള്ളിൽ 46/4 എന്ന നിലയിലായി. ഇന്ത്യൻ ടീമിൽ അരങ്ങേറി ഏറ്റവും കുറച്ച് മത്സരങ്ങൾകൊണ്ട് സെഞ്ച്വറി നേടുന്ന താരമാണ് അഭിഷേക്. തന്റെ രണ്ടാം മത്സരത്തിലാണ് അഭിഷേിന്റെ സെഞ്ച്വറി തുടർച്ചയായി മൂന്ന് സിക്‌സുകൾ പറത്തിയാണ് അഭിഷേക് സെഞ്ച്വറിയിലെത്തിയത്. ആദ്യ 50 റൺസിലെത്താൻ 33 പന്തുകൾ എടുത്ത അഭിഷേക് തുടർന്നുള്ള 50 റൺസ് വെറും 13 പന്തുകളിലാണ് നേടിയത്.

കഴിഞ്ഞദിവസം ആദ്യ ട്വന്റി20യിൽ ഡക്കായി അരങ്ങേറ്റം കുറിച്ച അഭിഷേക് ഇന്നലെ അന്താരാഷ്ട്ര റൺവേട്ട തുടങ്ങിയതും 50 റൺസിലെത്തിയതും 100 റൺസിലെത്തിയതും സിക്‌സടിച്ചാണ്.ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam