ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; നാല് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈന്യം

JULY 8, 2024, 8:26 PM

ഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നാല് സൈനികര്‍ ഇതിനോടകം വീരമൃത്യു വരിച്ചതായി സൈന്യം തന്നെ വ്യക്തമാക്കി. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. 

മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam