വോൺ ഇംഗ്ലണ്ടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടേ: രവിശാസ്ത്രി

JULY 7, 2024, 2:29 PM

ടി20 ലോകകപ്പിന്റെ മത്സരക്രമം ഇന്ത്യക്ക് അനുകൂലമായാണ് ഐസിസി തയ്യാറാക്കിയതെന്ന് വിമർശിച്ച മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിന് മറുപടിയുമായി രവി ശാസ്ത്രി.

ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന്റെ വേദി ഇന്ത്യക്ക് അനുകൂലമായിരുന്നുവെന്നും സൂപ്പർ 8ലെ അവസാന മത്സരം കളിച്ച അഫ്ഗാനിസ്ഥാന് 24 മണിക്കൂറിനുള്ളിൽ അടുത്ത വേദിയിൽ സെമി ഫൈനൽ കളിക്കേണ്ടിവന്നുവെന്നും എന്നാൽ ഇന്ത്യക്ക് ഇതിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന ക്രൂരതയാണെന്നും വോൺ ലോകകപ്പിനിടെ വിമർശിച്ചിരുന്നു.

എന്നാൽ വിമർശനങ്ങൾക്ക് മറുപടി നൽകിയ രവി ശാസ്ത്രി വോണിന് എന്തും പറയാമെന്നും ഇന്ത്യയിൽ ആരും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും വ്യക്തമാക്കി. വോൺ ആദ്യം ഇംഗ്ലണ്ടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടെ. അവരെ ഉപദേശിച്ച് ആദ്യം നന്നാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. കാരണം, ഇന്ത്യക്കെതിരായ സെമിയിൽ ഇംഗ്ലണ്ടിന് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലോ.

vachakam
vachakam
vachakam

ഇന്ത്യ ഇംഗ്ലണ്ടിനെക്കാൾ കൂടുതൽ തവണ ലോകകപ്പ് ഉയർത്തിയ ടീമാണ്. ഇംഗ്ലണ്ട് രണ്ട് തവണ കിരീടം നേടിയപ്പോൾ ഇന്ത്യ നാലു തവണ ലോകകപ്പ് നേടിയ ടീമാണ്. പക്ഷെ മൈക്കൽ വോൺ എപ്പോഴെങ്കിലും ലോകകപ്പ് ഉയർത്തിയിട്ടുണ്ടോ. അതുകൊണ്ടുതന്നെ ഇന്ത്യക്കെതിരെ പറയുമ്പോൾ രണ്ടുവട്ടം ആലോചിക്കണം. കാര്യം ശരിയാണ്, അദ്ദേഹം എന്റെ സഹപ്രവർത്തകനൊക്കെയാണ്. പക്ഷെ ഇതാണ് അദ്ദേഹത്തിന് നൽകാനുള്ള മറുപടിയെന്നും ശാസ്ത്രി ടൈംസ് നൗവിനോട് പറഞ്ഞു.

ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ ബൗണ്ടറിയിൽ പറന്നുപിടിച്ച സൂര്യകുമാറിന്റെ ക്യാച്ചിനെക്കുറിച്ച് സംശയിക്കുന്നവരോട് ഒന്നേ പറയാനുള്ളു. കിട്ടാത്ത മുന്തിരി പുളിക്കും. അഞ്ച് വർഷത്തിനുശേഷം ആ കപ്പൊന്ന് എടുത്തുനോക്കു. അതില് ഇന്ത്യയുടെ പേര് കൊത്തിയത് അവിടെതന്നെയുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam