റൊണാൾഡ് അറോഹോയ്ക്ക് രണ്ട് മാസം കളിക്കാനാകില്ല

JULY 8, 2024, 9:25 PM

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ ഉറുഗ്വേയുടെ റൊണാൾഡ് അറോഹോ അടുത്ത 2 മാസം വരെ കളിക്കാനാകില്ലെന്ന് റിപ്പോർട്ട്. ഉറുഗ്വേക്കും ബാഴ്‌സലോണക്കും ഇത് വലിയ തിരിച്ചടിയാകും.

ഈ ടൂർണമെന്റിലുടനീളം ഉറുഗ്വേക്കായി മികച്ച പ്രകടനം കാഴ്ചവച്ച അറോഹോ സെമിയിൽ കൊളംബിയയെ നേരിടാൻ ഉണ്ടാകില്ലെന്ന് ഉറുഗ്വേ സ്ഥിരീകരിച്ചിട്ടുണ്ട്.
സെൻട്രൽ ഡിഫൻഡർക്ക് ബാഴ്‌സലോണക്കൊപ്പമുള്ള പ്രീസീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിന്റെ തുടക്കവും നഷ്ടമാകുമെന്ന് ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സലോണയുടെ പ്രധാന താരങ്ങളിലൊരാളാണ് അറോഹോ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam