അഗ്‌നിപഥ് പദ്ധതിയില്‍ പൊളിച്ചു പണി; സേന പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചേക്കും

JULY 7, 2024, 6:02 AM

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്‌നിപഥ് പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചേക്കും. പദ്ധതി പൂര്‍ണമായും ഒഴിവാക്കാതെ പരിഷ്‌കരിച്ച് നിലനിര്‍ത്താനാണ് ആലോചന. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കുന്നതായാണ് സൂചന.

നാല് വര്‍ഷ നിയമനത്തിന് ശേഷം 25 ശതമാനം അഗ്‌നിവീറുകളെ സേനയിലേക്കെടുക്കുന്നതിന് പകരം 50 ശതമാനം പേരെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്‍ത്തുന്നതും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികള്‍ക്കും അപേക്ഷിക്കാന്‍ വഴിയൊരുക്കുന്നതാകും നീക്കം.

ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്‌നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്‌നിവീറുകള്‍ കൊല്ലപ്പെട്ടാല്‍ മറ്റു സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam