ഇന്ന് തോറ്റ് നാട്ടിലേക്ക് മടങ്ങി പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല: എമി മാർട്ടിനസ്

JULY 5, 2024, 2:24 PM

കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയുടെ ഹീറോ ആയ എമി മാർട്ടിനസ് ഇന്ന് ഇക്വഡോറിൽ നിന്ന് വലിയ വെല്ലുവിളി ആണ് അർജന്റീനക്ക് നേരിടേണ്ടി വന്നതെന്ന് സമ്മതിച്ചു.

'ഇക്വഡോർ വലിയ പ്രകടനമാണ് നടത്തിയത്. അവർ പലപ്പോഴും ഞങ്ങളുടെ ഡിഫൻസിന് തലവേദനയായി. എന്നാൽ ഇവരിൽ നിന്ന് ഇത്തരം ഒരു പ്രകടനം തന്നെ ആയിരുന്നു പ്രതീക്ഷിച്ചത് 'മത്സര ശേഷം എമി പറഞ്ഞു.

'ഇന്ന് തോറ്റ് നാട്ടിലേക്ക് മടങ്ങി പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ സഹതാരങ്ങളോട് അത് പറഞ്ഞിരുന്നു. ലോകകപ്പും കോപ്പ അമേരിക്കയും എല്ലാം ഇതിനകം ജയിച്ചു എങ്കിലും ഈ ടീം ഇനിയും മുന്നോട്ട് പോകാൻ അർഹിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 'എമി പറഞ്ഞു.

vachakam
vachakam
vachakam

'ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് നിർണായക സേവുകൾ നടത്താൻ എമിക്കായിരുന്നു. ഇത് സ്ഥിരമായി നടത്തുന്ന പരിശീലനങ്ങളുടെ ഫലമാണെന്ന് എമി പറഞ്ഞു. പരിശീലന സെഷനിൽ ദിവസവും 500ൽ അധികം ഷൂട്ടുകൾ ഞാൻ ഫേസ് ചെയ്യുന്നുണ്ട് 'എമി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam