കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെത്തി വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

JULY 7, 2024, 6:23 AM

കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി ഓഫീസ് ആക്രമണത്തിലെ പ്രതികളുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജ്മലിന്റെ പിതാവും മാതാവും കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. അജ്മലിന്റെ പിതാവ് യു.സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്.

യു.പി മോഡല്‍ പ്രതികാര നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതികരിച്ചു. പ്രതിഷേധത്തിനിടെ അജ്മലിന്റെ പിതാവ് യു റസാഖ് കെഎസ്ഇബി ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്മല്‍, ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഓഫീസ് ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കെ.എസ്.ഇ.ബി പറയുന്നത്. കെഎസ്ഇബിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അക്രമത്തിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് വീട്ടില്‍ ഫ്യൂസ് ഊരാനെത്തിയ ലൈന്‍മാനെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍ ആദ്യം ആക്രമിച്ചത്. പിന്നീട് ഇന്നലെ രാവിലെ സഹോദരനൊപ്പം തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും അസിസ്റ്റന്റ് എന്‍ജിനീയറായ പ്രശാന്തിനെ മര്‍ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് അജ്മലിന്റെയും കൂടെയുണ്ടായിരുന്ന ഷഹദാദിന്റെയും വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കാന്‍ കെഎസ്ഇബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam