ടോണി ക്രൂസ് ബൂട്ടഴിച്ചു

JULY 6, 2024, 9:30 AM

ബർലിൻ:  ജർമനിയുടെ സൂപ്പർ മിഡ്ഫീൽഡർ ടോണി ക്രൂസ് പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പോടെ തൻ്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് 34-കാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ക്രൂസ് പടിയിറങ്ങിയിരുന്നു. 2021 യൂറോയിൽ ജർമ്മനിയുടെ മോശം പ്രകടനത്തെ തുടർന്ന് ടോണി ക്രൂസ് ദേശീയ ടീമിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 2024 യൂറോയില്‍ ജര്‍മ്മനിക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് വേണ്ടി താരം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തുകയായിരുന്നു. തിരിച്ചുവന്ന് ജര്‍മ്മനിക്ക് വേണ്ടി യൂറോ കപ്പ് ഉയര്‍ത്തി ഫുട്ബോളിനോട് വിടപറയുക എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയാതെ നിരാശനായാണ് ക്രൂസ് മടങ്ങുന്നത്.

vachakam
vachakam
vachakam

ജര്‍മ്മന്‍ ദേശീയ ടീമിന് വേണ്ടി 108 മത്സരങ്ങള്‍ കളിച്ച ക്രൂസ് 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014ല്‍ ജര്‍മ്മനിയുടെ ലോകകപ്പ് ഹീറോ ആയിരുന്നു ടോണി ക്രൂസ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam