ആദ്യ ടി20യിൽ ഇന്ത്യൻ വനിതകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കൻ വനിതകൾ

JULY 6, 2024, 5:46 PM

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 റൺസിന് തോറ്റു. തസ്മിൻ ബ്രിട്ട്‌സിന്റെയും (56 പന്തിൽ 81) മരിസാൻ കാപ്പിന്റെയും (33 പന്തിൽ 57) അർധസെഞ്ചുറിയുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 189/4 എന്ന സ്‌കോറാണ് നേടിയത്. പൂജ വസ്ട്രാക്കറിന്റെയും (223) രാധ യാദവിന്റെയും (240) ഈരണ്ട് വിക്കറ്റ് നേടി.

190 റൺസ് പിന്തുടർന്ന ഇന്ത്യ, 20 ഓവറിൽ 177/4 എന്ന നിലയിൽ 12 റൺസിന് വീണു. ഇന്നിംഗ്‌സിന്റെ അവസാനത്തിൽ ജാമിമ റോഡ്രിഗസ് 30 പന്തിൽ 53 റൺസ് നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യൻ ടീം, ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ലോറ വോൾവാർഡും ടാസ്മിൻ ബ്രിട്ടസും ഓപ്പണിംഗ് വിക്കറ്റിൽ 50 റൺസ് നേടി. വോൾവാർഡിനെ പുറത്താക്കിയാണ് രാധാ യാദവ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീട് ബ്രിട്ടസും കാപ്പും രണ്ടാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി, സ്‌കോർ 100 കടത്തി. 40 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്‌സും പറത്തിയാണ് ബ്രിട്ടസ് അർധസെഞ്ചുറി തികച്ചത്. 30 പന്തിൽ എട്ട് ബൗണ്ടറികളും ഒരു സിക്‌സും സഹിതം കാപ്പും ഫിഫ്റ്റി തികച്ചു. മൂന്നാം വിക്കറ്റിൽ ക്ലോ ട്രിയോണും (12) ബ്രിട്‌സും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തപ്പോൾ ദക്ഷിണാഫ്രിക്ക 189/4 എന്ന വെല്ലുവിളി ഉയർത്തി.

vachakam
vachakam
vachakam

ഫോമിലുള്ള ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് പവർപ്ലേയിൽ ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷഫാലി (14 പന്തിൽ 18) പവർപ്ലേയുടെ അവസാന ഓവറിൽ അയബോംഗ ഖാക്കയുടെ പന്തിൽ കീപ്പർ ജാഫ്തയുടെ ക്യാച്ചിൽ പുറത്തായി. മന്ദാന 30 പന്തിൽ 46 റൺസ് (ഏഴ് ഫോറും, രണ്ട് സിക്‌സും) നേടിയപ്പോൾ ക്യാപ്ടൻ ഹർമൻപ്രീത് 29 പന്തിൽ 35, ദയാലൻ ഹേമലതയ്ക്ക് 17 പന്തിൽ 14 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴ് ബൗണ്ടറികളും ഒരു സിക്‌സും പറത്തി ജമീമ റോഡ്രിഗസ് 29 പന്തിൽ അർധസെഞ്ചുറി തികച്ചു.

റോഡ്രിഗസും ഹർമൻപ്രീതും ചേർന്ന് നാലാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തെങ്കിലും ജയത്തിലെത്തിക്കാനായില്ല. അവസാന 12 പന്തുകളിൽ നിന്ന് 38 റൺസ് ഇന്ത്യക്ക് വേണ്ടിയിരുന്നു, ആദ്യ രണ്ട് പന്തിൽ തുടർച്ചയായ ബൗണ്ടറികൾ നേടി. അവസാന ഓവറിൽ 16 റൺസ് വേണ്ടപ്പോൾ നോങ്കുലുലെക്കോ മ്ലാബയുടെ ആദ്യ പന്തിൽ ഹർമൻപ്രീത് ബൗണ്ടറി നേടിയെങ്കിലും ഓവറിൽ എട്ട് റൺസ് മാത്രമാണ് ഇന്ത്യക്കാർക്ക് നേടാനായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam