പാലക്കാട്: മാപ്പിളക്കാടിൽ പന്നികുളത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചതായി റിപ്പോർട്ട്. മേപ്പറമ്പ് സ്വദേശി മുഹമ്മദ് മുസ്തഫ (14) ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
അപകടം ഉണ്ടായ ഉടൻ നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് ജില്ലാ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്