ജൂഡ് ബെല്ലിങ്ഹാമിനും ഡെമിറാനും വിലക്ക്

JULY 6, 2024, 2:21 PM

ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനും തുർക്കി ഡിഫൻഡർ ഡെമിറാനും വിലക്ക്. കഴിഞ്ഞ മത്സരത്തിലെ ഗോൾ ആഹ്ലാദത്തിനിടയിൽ കാണിച്ച ആംഗ്യങ്ങളാണ് ഇരുവർക്കും പ്രശ്‌നമായത്. ജൂഡ് ബെല്ലിങ്ഹാം കാണിച്ച ആംഗ്യം മോശം ഭാഷയാണെന്ന് കണ്ടെത്തിയാണ് യുവേഫ താരത്തെ വിലക്കിയത്. ഒരു മത്സരത്തിലാണ് താരത്തിന് വിലക്ക്. ഒപ്പം 30000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

യുവേഫ കോഡ് ഓഫ് കണ്ടക്റ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം കണ്ടെത്തിയതിനാലാണ് ഈ വിലക്കെന്ന് യുവേഫ പറഞ്ഞു. എന്നാൽ ഈ വിലക്ക് യൂറോകപ്പിലെ ക്വാർട്ടർ മത്സരത്തിൽ ബാധകമാകില്ല. അടുത്ത ഒരു വർഷത്തിനിടയിൽ ഏതെങ്കിലും ഒരു മത്സരത്തിൽ നിന്ന് ജൂഡിന് മാറിനിന്നാൽ മതിയാകും. ഏതു മത്സരത്തിലാണ് ജൂഡിനെ ഒഴിവാക്കേണ്ടതെന്ന് താരത്തിനും ഇംഗ്ലണ്ട് ടീമിനും തീരുമാനിക്കാം. ഇതുകൊണ്ട് തന്നെ യൂറോകപ്പിൽ താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഇംഗ്ലണ്ട് ആശ്വസിക്കാം.

എന്നാൽ തുർക്കി താരം ഡെ മിറാലിന് കിട്ടിയ രണ്ടു മത്സരത്തിലെ വിലക്ക് യൂറോ കപ്പിൽ തന്നെ പ്രാബല്യത്തിൽ വരും. രാഷ്ട്രീയപരമായ സല്യൂട്ട് മത്സരത്തിനിടയിൽ ചെയ്തതിനാലാണ് താരത്തിന് വിലക്ക് കിട്ടുന്നത്. തുർക്കിക്ക് താരത്തിന്റെ സേവനം ക്വാർട്ടർ ഫൈനലിലും അഥവാ സെമിഫൈനലിലെത്തിയാൽ അപ്പോഴും ലഭ്യമാകില്ല. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളടിച്ച് തുർക്കിയുടെ ഹീറോ ആയ താരമാണ് ഡെ മിറാൽ.

vachakam
vachakam
vachakam

തുർക്കി നെതർലന്റ്‌സിനെയും ഇംഗ്ലണ്ട് സ്വിറ്റ്‌സർലാന്റിനെയും ആണ് ക്വാർട്ടറിൽ നേരിടേണ്ടത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam