യു.എസ് നിര്‍ദേശം അംഗീകരിച്ചു; ബന്ദി മോചനത്തിന് തയ്യാറെന്ന് ഹമാസ്

JULY 7, 2024, 5:38 AM

കെയ്റോ: ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിന് യു.എസ് മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച് ഹമാസ്. ഗാസാ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉടമ്പടിയുടെ ആദ്യഘട്ടം നടപ്പാക്കി 16 ദിവസത്തിന് ശേഷം ബന്ദികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദേശം.

അതേസമയം വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ ഒപ്പിടുന്നതിനുമുന്‍പ് ഇസ്രായേല്‍ ശാശ്വതമായി വെടിനിര്‍ത്തണമെന്ന മുന്‍ ആവശ്യം ഹമാസ് ഉപേക്ഷിച്ചു. ആറാഴ്ച നീളുന്ന ആദ്യ വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് അവര്‍ സന്നദ്ധത അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള പരോക്ഷ ചര്‍ച്ചകള്‍ തുടരുവോളം ഗാസയില്‍ വെടിനിര്‍ത്തല്‍, സഹായ വിതരണം, ഇസ്രായേലി സൈന്യത്തിന്റെ പിന്‍വാങ്ങല്‍ എന്നിവ പുതിയ നിര്‍ദേശത്തില്‍ ഉറപ്പ് നല്‍കുന്നുണ്ടെന്ന് ഹമാസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയില്‍ യു.എസും ചേര്‍ന്നുനടത്തിയ ചര്‍ച്ചകളിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. ചര്‍ച്ചകള്‍ അടുത്തയാഴ്ചയും തുടരും.

നവംബറിലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുന്‍പ് ഇസ്രയേലും ഹമാസും തമ്മില്‍ ഉടമ്പടിയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ബൈഡന്‍ സര്‍ക്കാര്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam