ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങളുണ്ടാകുമെന്ന് ജയ് ഷാ

JULY 2, 2024, 2:33 PM

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം കൂടുതൽ കിരീടങ്ങളാണ് വരും കാലത്ത് ലക്ഷ്യമിടുന്നത് എന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. എല്ലാ കിരീടങ്ങളും നേടുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ലക്ഷ്യം ടെസ്റ്റ് ചാമ്പ്യൻഷിപ്പും ചാമ്പ്യൻസ് ട്രോഫിയും നേടുകയാണെന്ന് ജയ് ഷാ പറഞ്ഞു.

അടുത്ത ഐ.സി.സി ടൂർണമെന്റ് ചാമ്പ്യൻസ് ട്രോഫിയാണ്. ഇന്ത്യ മുമ്പ് ഒരു തവണ മാത്രമാണ് ചാമ്പ്യൻസ് ട്രോഫി നേടിയിട്ടുള്ളത്. അത് 2013ൽ ആയിരുന്നു. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് ആതിഥ്യം വഹിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീമിൽ സീനിയർ താരങ്ങളുണ്ടാകുമെന്നും ജയ് ഷാ പറയുന്നു. ഇതിനർത്ഥം രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യക്കായി കളിക്കും എന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam