ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം  ജന്മനാട്ടിലെത്തി: ഉജ്ജ്വല സ്വീകരണമൊരുക്കി ആരാധകർ 

JULY 4, 2024, 7:23 AM

 ട്വൻറി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമം​ഗങ്ങൾ ജൻമനാട്ടിൽ മടങ്ങിയെത്തി. ബാർബഡോസിൽ നിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയ താരങ്ങൾക്ക് വൻ സ്വീകരണം ഒരുക്കിയിരിക്കുകയാണ് ആരാധകർ.  

 രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങൾ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും.

താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമം​ഗങ്ങൾ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസിൽ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാൻ കാരണം.

vachakam
vachakam
vachakam

എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്ന ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ  എത്തിയത്.  താരങ്ങൾ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലോകകിരീടം ജന്മനാട്ടിൽ എന്നാണ് ബിസിസിഐയുടെ കുറിപ്പ്. 



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam