ബിഹാറില്‍ വീണ്ടും പാലം തകർന്നു; 17 ദിവസത്തിനിടെ തകർന്നത് 12 പാലങ്ങൾ 

JULY 4, 2024, 4:34 PM

പാട്ന: ബിഹാറില്‍ വീണ്ടും പാലം തകർന്നു. സരണില്‍ ഗണ്ഡകി നദിക്ക് കുറുകെയുള്ള 15 വർഷം പഴക്കമുള്ള പാലമാണ് ഏറ്റവും ഒടുവിലായി തകർന്നത്. രണ്ടുദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ബിഹാറില്‍ 17 ദിവസത്തിനിടെ ഇതുവരെ 12 പാലം തകർന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സരണിലെ ഗ്രാമങ്ങളെ സിവാൻ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇപ്പോള്‍ തകർന്നിരിക്കുന്നത്. എന്നാൽ അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. പെട്ടെന്ന് പാലം തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

സിവാൻ, ഛപ്ര, മധുബനി, അരാരിയ, ഈസ്റ്റ് ചമ്ബാരൻ, കിഷൻഗഞ്ച് എന്നിവിടങ്ങളിലും നേരത്തെ പാലം തകർന്നിരുന്നു. കിഷൻഗഞ്ചില്‍ രണ്ടുദിവസത്തെ ഇടവേളയില്‍ രണ്ടുപാലങ്ങളാണ് തകർന്നത്. സംസ്ഥാനത്തെ പഴക്കമുള്ള എല്ലാ പാലങ്ങളും പരിശോധിക്കാൻ ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശം നല്‍കിയിരുന്നു. അടിയന്തരമായി അറ്റകുറ്റപണി നടത്തേണ്ടവയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam