കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി

JULY 6, 2024, 2:54 PM

ഡൽഹി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥാടനം താത്കാലികമായി നിർത്തിവച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. 

മേഖലയിൽ ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 29ന് ആരംഭിച്ച അമർനാഥ് തീർഥാടനത്തിൽ ഒന്നരലക്ഷത്തോളം പേരാണ് പങ്കെടുത്തത്.

റിയാസി ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 19ന് തീർഥാടനം സമാപിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam