അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

JULY 7, 2024, 8:21 AM

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു.

കെന്‍റക്കിയിലെ ഒരു വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം.നാലുപേരും സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു.

 ഫ്ലോറൻസിൽ നിന്നുള്ള ഷെയ്ൻ മില്ലർ (20), എൽസ്മീറിൽ നിന്നുള്ള ഹെയ്ഡൻ റിബിക്കി (20), ബർലിംഗ്ടണിൽ നിന്നുള്ള ഡെലാനി ഈറി (19), ഫ്ലോറൻസിൽ നിന്നുള്ള മെലിസ പാരറ്റ് (44) എന്നിവരാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിയെ  പോലീസ് പിന്തുടർന്നുവെങ്കിലും പിന്നീട് വെടിവച്ച്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരാണ് ആക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam