വ്യാജ മദ്യ ദുരന്തം; 10 ലക്ഷം ധനസഹായം നൽകിയത് എന്തടിസ്ഥാനത്തിൽ? സ്റ്റാലിനെ കുടഞ്ഞ് മദ്രാസ് ഹൈക്കോടതി

JULY 6, 2024, 8:55 AM

ചെന്നൈ: വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ അധികമാണെന്ന് മദ്രാസ് ഹൈക്കോടതി.

ജൂണ്‍ 18നുണ്ടായ സംഭവത്തില്‍ 64 പേരാണ് മരിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ധനസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു.ഇതിനെതിരെ മുഹമ്മദ് ഘോഷ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് മഹാദേവൻ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.

 വ്യാജമദ്യത്തിന് ഇരയായവർക്ക് ഇത്രയും വലിയ തുക നൽകുന്നത് ന്യായീകരിക്കാനാവില്ല. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നഷ്ടപരിഹാരം നൽകുന്നതല്ലാതെ ഒരു സംവിധാനം ഉണ്ടാക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട ബെഞ്ച്, രണ്ടാഴ്ചയ്ക്കകം  നഷ്ടപരിഹാരം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച്‌ സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം അറിയിക്കണമെന്നും നിർദ്ദേശിച്ചു.

vachakam
vachakam
vachakam

തീപിടുത്തത്തിലോ മറ്റ് അപകടങ്ങളിലോ ഇരയായവർക്ക് കുറഞ്ഞ നഷ്ടപരിഹാരം നൽകുന്നത് എന്തടിസ്ഥാനത്തിലാണെന്നും പരാതിക്കാരൻ  ചോദിച്ചു. വ്യാജ  മദ്യത്തിൻ്റെ ഉപഭോക്താക്കൾ സ്വാതന്ത്ര്യ സമര സേനാനികളോ പൊതുജനങ്ങൾക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച സാമൂഹിക പ്രവർത്തകരോ അല്ല എന്നും ഹർജിക്കാരൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam