തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം: ആര്‍ക്കോട്ട് ഗ്യാംഗ് കസ്റ്റഡിയില്‍; സമാധാനത്തിന് അഭ്യര്‍ത്ഥിച്ച് മായാവതി

JULY 6, 2024, 4:03 PM

ചെന്നൈ: ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആംസ്ട്രോംഗിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ചെന്നൈ പൊലീസ്. പൊന്നൈ ബാല, രാമു, തിരുവെങ്കടം, തിരുമലൈ, സെല്‍വരാജ്, മണിവണ്ണന്‍, സന്തോഷ്, അരുള്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ ആര്‍ക്കോട്ട് സുരേഷ് എന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി കൊല്ലപ്പെട്ടിരുന്നു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ എട്ടുപേരും ആര്‍ക്കോട്ട് സുരേഷിന്റെ ബന്ധുക്കളോ സംഘാംഗങ്ങളോ ആണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരനാണ് അറസ്റ്റിലായ പൊന്നായി ബാല. ആര്‍ക്കോട്ട് സുരേഷിന്റെ കൊലപാതകത്തില്‍ ആംസ്‌ട്രോങ്ങിന് പങ്കുണ്ടെന്ന് പ്രതികള്‍ വിശ്വസിച്ചിരുന്നു.

സമാധാനം നിലനിര്‍ത്താന്‍ ബിഎസ്പി നേതാവ് മായാവതി അണികളോട് അഭ്യര്‍ത്ഥിക്കുകയും ആംസ്‌ട്രോംഗിന്റെ കൊലപാതകികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

'അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമായ സംഭവം' എന്ന് കൊലപാതകത്തെ വിശേഷിപ്പിച്ച മായാവതി, ആംസ്‌ട്രോങ്ങിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണാനും ഞായറാഴ്ച ചെന്നൈയിലെത്തും. 

പെരമ്പൂരിലെ വീടിന് സമീപം അനുയായികളുമായി സംസാരിക്കുന്നതിനിടെയാണ് 47 കാരനായ ആംസ്‌ട്രോങ്ങിനെ ബൈക്കിലെത്തിയ ആറ് പേര്‍ വെട്ടുകത്തിയും അരിവാളും ഉപയോഗിച്ച് ആക്രമിച്ചത്. ഫുഡ് ഡെലിവറി ഏജന്റുമാരുടെ വേഷത്തിലാണ് അക്രമികളില്‍ നാല് പേര്‍ എത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ആംസ്‌ട്രോങ്ങിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam