ഹത്രാസ് ദുരന്തത്തിലെ മുഖ്യപ്രതി മധുകറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; ഉന്നത സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കുന്നെന്ന് പൊലീസ്

JULY 6, 2024, 8:08 PM

ലക്‌നൗ: 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് ദുരന്തത്തിലെ മുഖ്യപ്രതി ദേവ് പ്രകാശ് മധുകറിനെ ഉത്തര്‍പ്രദേശ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

'ജൂലൈ 2 മുതല്‍ മധുകര്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്,' ഹത്രാസിലെ പോലീസ് സൂപ്രണ്ട് നിപുന്‍ അഗര്‍വാള്‍ പറഞ്ഞു. 'ബാബയുമായുള്ള ബന്ധത്തെക്കുറിച്ച് മധുകറിനെ വിശദമായി ചോദ്യം ചെയ്യും, കൂടാതെ സംഘാടക സമിതിയിലെ മറ്റ് പ്രധാന അംഗങ്ങളുടെ വിവരങ്ങളും ശേഖരിക്കും.' അഗര്‍വാള്‍ വ്യക്തമാക്കി.

നാരായണ്‍ സര്‍ക്കാര്‍ ഹരി അഥവാ സൂരജ് പാല്‍ സിംഗ് എന്നറിയപ്പെടുന്ന ഭോലെ ബാബയുടെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും മധുകറും മറ്റ് അടുത്ത സഹായികളുമാണ് ഹത്രാസില്‍ നചത്തിയിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

vachakam
vachakam
vachakam

അടുത്തിടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മധുകറിനെ ബന്ധപ്പെട്ടിരുന്നെന്നും അഗര്‍വാള്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, പണം എത്തിയ വഴികള്‍ എന്നിവ പരിശോധിക്കുന്നു, കൂടാതെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകളും പരിശോധിക്കുന്നു,' അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശനിയാഴ്ച ഹത്രാസില്‍ 121 പേര്‍ മരിച്ച സ്ഥലത്ത് പരിശോധന നടത്തി. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള കമ്മീഷനില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് റാവു, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭവേഷ് കുമാര്‍ സിങ് എന്നിവരും ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam