പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൽഹി സർവ്വകലാശാലയിലെ എൽഎൽബി പരീക്ഷകളും മാറ്റിവെച്ചു; ഉയരുന്നത് വലിയ വിമർശനം

JULY 4, 2024, 2:43 PM

ഡൽഹി: രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ഡൽഹി സർവ്വകലാശാലയിലെ എൽഎൽബി പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റർ പരീക്ഷകളാണ് മാറ്റി വെച്ചത് എന്നാണ് പുറത്തു വരുൺ വിവരം.

പരീക്ഷക്ക് മണിക്കൂറുകൾക്ക് മുൻപാണ് പരീക്ഷ മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.  ജൂലൈ 19ലേക്കാണ് പരീക്ഷ മാറ്റിയത്. 

എന്നാൽ തീരുമാനത്തിനെതിരെ വലിയ വിമർശനം ആണ് ഉയരുന്നത്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സംഭവത്തിൽ വിമർശനവുമായി രം​ഗത്തെത്തി. രാജ്യത്തെ പരീക്ഷാ നടത്തിപ്പ് കൈവിട്ട് പോയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam