വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന വ​നി​ത ജീവനക്കാർക്കും  പ്രസവാവധി അവകാശം: ഒറീസ ഹൈകോടതി

JULY 5, 2024, 11:19 PM

ഭു​വ​നേ​ശ്വ​ർ: വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ മാ​ർ​ഗം സ്വീ​ക​രി​ക്കു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധാ​ര​ണ പ്ര​സ​വാ​വ​ധി​ക്കും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഒ​റീ​സ ഹൈ​കോ​ട​തി. ജ​സ്റ്റി​സ് എ​സ്.​കെ. പാ​ണി​ഗ്രാ​ഹി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ഒ​ഡി​ഷ ധ​ന​കാ​ര്യ സ​ർ​വി​സി​ലെ ഓ​ഫി​സ​റാ​യ സു​പ്രി​യ ജെ​ന ആ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി. വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​മാ​ർ​ഗം അ​വ​ലം​ബി​ച്ച ജെ​ന​ക്ക് ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ 180 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ർ 2020ൽ ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രി​ക്ക് 180 ദി​വ​സ​ത്തെ അ​വ​ധി ന​ൽ​കു​ന്ന കാ​ര്യം കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​യു​ള്ള കു​ഞ്ഞി​നെ ​പ​രി​ച​രി​ക്കാ​ൻ ച​ട്ട​മി​ല്ല.

അ​ത് നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. അ​തി​നാ​ൽ, ഏ​ത് മാ​ർ​ഗ​ത്തി​ലൂ​ടെ മാ​താ​വാ​യി എ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​തെ അ​വ​ധി ന​ൽ​ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​ർ മൂ​ന്നു മാ​സ​ത്തി​ന​കം അ​വ​ധി പാ​സാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam