ഗംഭീർ കോച്ചായാൽ പന്തിനെ മറികടന്ന് സഞ്ജു ഇന്ത്യൻ ടീമിലെത്തുമോ?

JULY 3, 2024, 6:04 PM

ടി20 ലോകകപ്പ് അവസാനിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാറും അവസാനിച്ചിരിക്കുകയാണ്. ഈ മാസം തന്നെ ഇന്ത്യയ്ക്ക് പുതിയ പരിശീലകനെ ലഭിക്കും. ജൂലായ് പകുതിക്ക് ശേഷം നടക്കുന്ന ശ്രീലങ്കൻ പര്യടനമാണ് പുതിയ കോച്ചിന് കീഴിലുള്ള ഇന്ത്യയുടെ ആദ്യ പരമ്പര.

മുൻ ഇന്ത്യൻ താരവും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെൻ്ററായ ഗൗതം ഗംഭീർ ഇന്ത്യയുടെ പുതിയ പരിശീലകനാകും. ബിസിസിഐ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനിരിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.

ഗംഭീർ ഇന്ത്യയുടെ പരിശീലകനാകുന്നതോടെ ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇന്ത്യയുടെ പരിശീലകനാകാൻ ഗംഭീർ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും ബിസിസിഐ അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ടീമിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്.

vachakam
vachakam
vachakam

അതേസമയം, ഗംഭീർ ഇന്ത്യയുടെ പരിശീലകനായി എത്തുന്നതോടെ ഋഷഭ് പന്തിനെ മറികടന്ന് വൈറ്റ് ബോൾ ടീമിൻ്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിക്കുമെന്ന സൂചനകൾ ശക്തമാണ്. ഗംഭീർ പരിശീലകനാകുന്നതോടെ പന്തിന് ടി20 ഫോർമാറ്റിൽ പണി കിട്ടാൻ സാധ്യതയുണ്ടെന്നതാണ് സത്യം. പന്തിന് ടെസ്റ്റിൽ മികച്ച റെക്കോർഡുണ്ടെങ്കിലും ടി20യിൽ അത്ര മികച്ചതല്ല.

രാജ്യാന്തര തലത്തിൽ ഇന്ത്യക്കായി 74 ടി20 മത്സരങ്ങൾ കളിച്ച പന്തിന് 1158 റൺസ് മാത്രമാണ് നേടാനായത്. 22.70 ബാറ്റിംഗ് ശരാശരിയും 126.55 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. നേരത്തെ 2022ൽ, വൈറ്റ് ബോൾ ടീമുകളിൽ നിന്ന് പന്തിനെ  മാറ്റണമെന്നും  പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വ്യക്തമാക്കി ഗംഭീർ രംഗത്തെത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam