കാനറിപ്പടയ്ക്ക് വൻ തിരിച്ചടി; വിനീഷ്യസ് ജൂനിയറിന് സസ്‌പെന്‍ഷന്‍

JULY 3, 2024, 5:17 PM

ന്യൂയോര്‍ക്ക് : കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെയുള്ള ബ്രസീലിന്റെ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന് മഞ്ഞ കാര്‍ഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി.

താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ ഉറുഗ്വെയ്ക്ക് എതിരെയുള്ള നിര്‍ണ്ണായക പോരാട്ടം നഷ്ടപ്പെടും. വിനീഷ്യസിന്റെ അഭാവം ബ്രസീല്‍ ടീമിന് വലിയൊരു തിരിച്ചടിയായിരിക്കും.

പരാഗ്വെയ്‌ക്കെതിരെയുള്ള മത്സരത്തിലും താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകള്‍ നേടിയ താരമാണ് വിനീഷ്യസ് ജൂനിയര്‍. 

vachakam
vachakam
vachakam

കൊളംബിയയുമായുള്ള മത്സരത്തില്‍ സമനില പിടിച്ചതോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam