ഇന്ത്യൻ ടീം ബുധനാഴ്ച ഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

JULY 2, 2024, 7:03 PM

ഇന്ത്യൻ ലോകകപ്പ് ടീം ജൂലായ് 3 ബുധനാഴ്ച പുലർച്ചെ ഇന്ത്യയിൽ മടങ്ങിയെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ജൂലായ് 2 ചൊവ്വാഴ്ച ബാർബഡോസിൽ നിന്ന് ടീം പുറപ്പെടുമെന്ന് ബി.സി.സി.ഐ അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ബെറിൽ ചുഴലിക്കാറ്റ് കാരണം ബാർബഡോസിൽ കുടുങ്ങിയിരിക്കുകയാണ്.

ശക്തമായ ചുഴലിക്കാറ്റായതിനാൽ ബാർബഡോസ് വിമാനത്താവളം വരെ അടച്ചിരുന്നു. തിങ്കളാഴ്ച ബാർബഡോസിൽ ചുഴലിക്കാറ്റ് ആയതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നു.

ഇന്ന് ബാർബഡോസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ടീം ബാർബഡോസിൽ നിന്ന് പുറപ്പെടും. ഇത് ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ഏകദേശം 3:30 മണിയാണ്. ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 7:45ന് സംഘം ഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam