ദാരുണം; വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു 

JULY 4, 2024, 7:50 PM

ഉപ്പള: വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. പൈവളിഗെ കുരുടപ്പദവിലെ ചോമു (64) ആണ് മരിച്ചത്. കോണ്‍ക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു. രാത്രിയില്‍ എന്തോ കടിയേറ്റ് ഞെട്ടിയുണര്‍ന്ന് മുറിയില്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ ചോമുവിന്റെ കയ്യില്‍ പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ കടിയേറ്റ പാട് കണ്ടെത്തിയത്. 

തുടര്‍ന്ന് വീട്ടിനകത്തെ മറ്റൊരു മുറിയില്‍ പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പ് ചുരുണ്ട് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അയല്‍ക്കാരുടെ സഹായത്തോടെ മംഗ്‌ളൂറു ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

അതേസമയം ചോമുവിനെ കടിച്ച പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പടികൂടി വനം വകുപ്പിന് കൈമാറി. ഭര്‍ത്താവ് പരേതനായ മാങ്കു. മകള്‍: അക്കു. മരുമകന്‍: അണ്ണു. സഹോദരങ്ങള്‍: മത്താടി, ഐത്ത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam