ബംഗ്ലാദേശ് ചെസ് താരം കുഴഞ്ഞു വീണ് മരിച്ചു

JULY 7, 2024, 2:12 PM

ധാക്ക: ബംഗ്ലാദേശ് ഗ്രാൻഡ് മാസ്റ്റർ സിയാവുർ റഹ്മാൻ (50) ചെസ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ബംഗ്ലാദേശ് ദേശീയ ചാമ്പ്യൻഷിപ്പിൽ 12-ാം റൗണ്ടിൽ ഇനാമുൾ ഹുസൈനെതിരായ മത്സരിത്തിനിടെയാണ് സിയാവുർ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2002ലാണ് സിയാവുർ ഗ്രാൻഡ് മാസ്റ്ററായത്. മകൻ തഹ്‌സിൻ തജ്വാർസിയയും ചെസ് കളിക്കാരനാണ്.

2022ൽ മഹാബലിപുരത്ത് നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ പിതാവും മകനും ബംഗ്ലദേശിനായി കളിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam