മാന്നാർ: പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ന്റെ മൃതദേഹമാണ് വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും കണ്ടെത്തിയത്.
പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.
ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്