അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു; കുളം വറ്റിക്കും, ക്ഷേത്രം അടച്ചു

JULY 7, 2024, 12:45 PM

ആലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതായി റിപ്പോർട്ട്. ഇതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. 

അതേസമയം ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ നടത്തുകയായിരുന്നു. ഈ തിരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.

ഈ സംഭവത്തിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. മുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam