സ്ത്രീധന പീഡനം?; ടെക്കി യുവതി ആത്മഹത്യ ചെയ്ത നിലയില്‍

JULY 7, 2024, 1:13 PM

ബംഗളൂരു: സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയായ യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗംഗമനഗുഡി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ലക്ഷ്മി ലേഔട്ട് അബ്ബിഗരെ സ്വദേശിനി പൂജ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരുവർഷം മുമ്പായിരുന്നു സുനില്‍ എന്ന യുവാവുമായുള്ള പൂജയുടെ വിവാഹം. ഇരുവരും നഗരത്തില്‍ സോഫ്റ്റ്വെയർ കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അതേസമയം ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെതുടർന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിനും മാതാവിന്റെ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam