കൊച്ചിയിൽ  റെയിൽവേ  ട്രാക്കിലേക്ക്  മരം  ഒടിഞ്ഞുവീണു; വെെദ്യുതി ലെെനിൽ തട്ടി തീപിടിച്ചു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു 

JULY 7, 2024, 1:05 PM

കൊച്ചി: എറണാകുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ കേസില്‍പെട്ട് കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂർദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് മറിഞ്ഞ് വീണത് എന്നാണ് ലഭിക്കുന്ന വിവരം.

മരം വീണതിന് പിന്നാലെ റെയില്‍വേയുടെ വെെദ്യുതി ലെെനില്‍ തീപിടിച്ചു. വലിയ ശബ്‌ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മഴയില്‍ മരം നനഞ്ഞിരുന്നതിനാല്‍ തീ ആളിക്കത്തിയില്ല. 

അതേസമയം ട്രെയിൻ ഗതാഗതം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വേണാട്, മംഗള എക്‌സ്പ്രസുകള്‍ പിടിച്ചിട്ടുണ്ട്. കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam