അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം

JULY 7, 2024, 2:07 PM

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ജയിലിലെ അടുക്കളയ്ക്ക് സമീപമുള്ള സ്ഥലത്തുവച്ചാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനശബ്ദം കേട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് കണ്ടെത്തല്‍. ബോംബ് എവിടെനിന്നാണ് എത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല.

vachakam
vachakam
vachakam

ജയിലില്‍ മറ്റെവിടെയെങ്കിലും ബോംബ് വച്ചിട്ടുണ്ടൊ എന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam