'ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരൻ കയ്യേറ്റം ചെയ്തു'; കെഎസ്ഇബി പ്രശ്നത്തിൽ ഗുരുതര ആരോപണവുമായി വീട്ടുടമയുടെ ഭാര്യ

JULY 7, 2024, 11:03 AM

കോഴിക്കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി നടപടിയെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ വൈദ്യുതി മന്ത്രിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വീട്ടുമ റസാഖിന്‍റെ ഭാര്യ മറിയം. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ ആണ് മറിയം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പതിനഞ്ചു വർഷമായി താമസിക്കുന്ന വീട്ടിൽ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും മറിയം പറയുന്നു. വീട്ടില്‍ ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരനാണ് മോശമായി പെരുമാറിയത് എന്നും ആ ജീവനക്കാരൻ തന്നെയും കൈയേറ്റം ചെയ്തു എന്നും മറിയം പറയുന്നു.

അതേസമയം വൈദ്യുതി മന്ത്രി യാഥാര്‍ഥ്യം മനസിലാക്കണമെന്നും മക്കൾ ചെയ്തെന്നു പറയുന്ന കുറ്റത്തിന് ഞങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നതെന്നും മറിയം ചോദിച്ചു. അയാൾക്കെതിരെ പൊലീസിൽ പരാതി നൽകും. കെ എസ് ഇ ബി നഷ്ടപരിഹാരമായി ആവശ്യപ്പെട്ട മൂന്നു ലക്ഷം രൂപ നൽകില്ല. ഉദ്യോഗസ്ഥരാണ് ഓഫീസിലെ ഉപകരണങ്ങൾ തകർത്തതെന്നും ഏത് അന്വേഷണവും നടത്തട്ടെയെന്നും സത്യം പുറത്തുവരുമെന്നും മറിയം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam