സഹ സംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു

JULY 7, 2024, 11:09 AM

കൊച്ചി: സഹ സംവിധായകൻ എന്ന നിലയില്‍ മലയാള സിനിമാലോകത്ത് പേരെടുത്ത വാൾട്ടർ ജോസ് (56) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം സംഭവിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ്.

സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്‍റെ ശിഷ്യരിൽ പ്രധാനിയായിരുന്നു വാൾട്ടർ ജോസ്. ഇദ്ദേഹം  മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സിദ്ദിഖ് ലാൽ, ലാൽ ജോസ്, വേണു, കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. 

അവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രനുമാണ്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam