'നിരാശാജനകമായ നിശബ്‌ദത ഭേദിക്കുന്നതാണ് പുതിയ ഉത്തരവ്'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉത്തരവില്‍ പ്രതികരണവുമായി ഡബ്ല്യുസിസി

JULY 7, 2024, 1:20 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത് സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ആണ് പ്രതികരണം.

2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്‌ദത ഭേദിക്കുന്നതാണ് പുതിയ ഉത്തരവെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യുസിസി സമൂഹ മാധ്യമത്തിലൂടെ പുറപ്പെടിവിച്ച വാർത്താക്കുറിപ്പില്‍ പറയുന്നു.

നിലനില്‍ക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതല്‍ ലിംഗ സമത്വമുള്ള തൊഴിലിടങ്ങള്‍ ഉയർന്ന് വരട്ടെയെന്നും വിവരാവകാശ കമ്മീഷൻ്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച്‌ പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്നും ആണ് ഡബ്ല്യുസിസി കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam