അവസാന ഗ്രാൻസ്ലാം ദുഃഖഭരിതമായി ആൻഡി മറെ

JULY 7, 2024, 2:03 PM

ലണ്ടൻ: ബ്രിട്ടീഷ് സൂപ്പർ താരം ആൻഡി മറെയ്ക്ക് വിംബിൾഡണിൽ നിന്ന് കണ്ണീരോടെ മടക്കം. പരിക്കിനെ തുടർന്ന് മിക്‌സഡ് പങ്കാളി എമ്മ റാൻഡുകാനും പിന്മാറിയതോടെ മറെയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം ദുഃഖഭരിതമാവുകയായിരുന്നു.

നേരത്തേ പുരുഷ സിംഗിൾസിൽ നിന്ന് പരിക്കിനെ തുടർന്ന് പിന്മാറിയ മറെ ഡബിൾസിൽ സഹോദരൻ ജെയ്മിക്കൊപ്പം ഇറങ്ങിയെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നു. അവസാന പ്രതീക്ഷയായ മിക്‌സഡ് ഡബിൾസിൽ എമ്മ പിന്മാറിയതിനാൽ കളിക്കാനാകാതെ വന്ന മുറെയുടെ ഗ്ലാൻസ്ലാം കരിയർ അവസാനിച്ചു.

വരുന്ന ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് തവണ വിംബിൾഡൺ ചാമ്പ്യനായ മുറെ, ഒരുതവണ യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടവും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam