തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം: മുഖ്യമന്ത്രി

JULY 4, 2024, 9:03 PM

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രതിപക്ഷം നിരന്തരം സഭയില്‍ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കാര്യവട്ടം കാമ്ബസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെ കനത്ത തിരിച്ചടിയാണ് പ്രിപക്ഷ നേതാവ് നടത്തിയത്.

vachakam
vachakam
vachakam

ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവർത്തിക്കില്ലെന്നാണ് കേരള മനസാക്ഷി വിചാരിച്ചത്. എന്നാല്‍ വീണ്ടും സമാനമായ സംഭവങ്ങളുണ്ടാകുന്നു. ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു.

മുഖ്യമന്ത്രി മഹാരാജാവല്ലെന്നും അദ്ദേഹം ഓർമപ്പെടുത്തി. കനത്ത ഭാഷയില്‍ വിമർശനം തുടർന്നതോടെ ഭരണപക്ഷംവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam