എഡേഴ്സണ്‍ മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് സൗദി അറേബ്യയിലേക്ക് 

JULY 3, 2024, 5:21 PM

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പറായ എഡേഴ്സൺ ക്ലബ് വിടാൻ സാധ്യത. സൗദി അറേബ്യയുടെ വമ്പൻ ഓഫറുകളാണ് എഡേഴ്സണിന് മുന്നിൽ ഉള്ളത്.

ഈ ഓഫറുകളിലൊന്ന് താരം പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ സിറ്റി അനുവദിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

എഡേഴ്സൺ ക്ലബ് വിട്ടാൽ സിറ്റി ഒർട്ടേഗയെ ഒന്നാം നമ്പർ ഗോൾകീപ്പറാക്കും. ഇപ്പോൾ രണ്ടാം കീപ്പറായ ഒർട്ടേഗ അവസരങ്ങൾ ലഭിച്ചപ്പോൾ സിറ്റിക്കായി തിളങ്ങിയിരുന്നു.

vachakam
vachakam
vachakam

2017 മുതൽ എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയിലുണ്ട്. ബെൻഫിക്കയിൽ നിന്നാണ് എഡേഴ്സൺ സിറ്റിയിലെത്തിയത്. സിറ്റിയിലെ കരാറിൽ താരത്തിന് ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്.

പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ഗ്ലൗസുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. സിറ്റിക്കൊപ്പം ഇംഗ്ലണ്ടിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കാൻ താരത്തിനായി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ആകെ 17 കിരീടങ്ങൾ എഡേഴ്സൺ നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam