ഇത് ചരിത്രം.. ഹാര്‍ദിക് പാണ്ഡ്യ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍

JULY 3, 2024, 5:32 PM

ഐസിസി ടി20 റാങ്കിംഗില്‍ 2 സ്ഥാനം കുതിച്ച്‌ ലോക ഒന്നാം നമ്പർ ഓള്‍ റൗണ്ടര്‍ താരമായി ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ.ടി20 ലോകകപ്പിലെ ഓള്‍ റൗണ്ട് പ്രകടനങ്ങളാണ് ഹാര്‍ദ്ദിക്കിന് തുണയായത്.

ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഷാക്കിബ് അല്‍ ഹസന്‍, ലിയാം ലിവിങ്ങ്സ്റ്റണ്‍ എന്നിവരും തങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തി.

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി 144 റണ്‍സും 11 വിക്കറ്റുകളും സ്വന്തമാക്കാന്‍ ഹാര്‍ദ്ദിക്കിനായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പന്ത് കൊണ്ട് മികച്ച പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തിയത്. 

vachakam
vachakam
vachakam

222 പോയന്റുമായി ഹാര്‍ദ്ദിക്കും  ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയുമാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 211 പോയന്റുമായി ഓസീസിന്റെ മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നാമതാണ്. സിംബാബ്വെയുടെ സിക്കന്ദര്‍ റാസ, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ഹസന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ 

ടി20 ലോകകപ്പിലെ മിന്നും പ്രകടനം മറ്റ് ചില ഇന്ത്യൻ താരങ്ങൾക്കും റാങ്കിങ്ങിൽ നേട്ടം സമ്മാനിച്ചു. ജസ്പ്രിത് ബുംറയാണ് നേട്ടമുണ്ടാക്കിയവരിൽ ഒരാൾ. 15 വിക്കറ്റുകൾ വീഴ്ത്തി ഈ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ബുംറ, 12 സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തി ബോളിങ് റാങ്കിങ്ങിൽ പന്ത്രണ്ടാമതെത്തി. 2020 ന് ശേഷം ടി20 യിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഇത്.

vachakam
vachakam
vachakam

ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായ കുൽദീപ് യാദവും ബോളിങ് റാങ്കിങ്ങിൽ കുതിപ്പ് നടത്തി. മൂന്ന് സ്ഥാനങ്ങൾ മുന്നിലേക്ക് കയറിയ അദ്ദേഹം നിലവിൽ എട്ടാം സ്ഥാനത്താണ്. 17 വിക്കറ്റുകളോടെ ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ ഇടം കൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനും റാങ്കിങ്ങിൽ കോളടിച്ചു. നാല് സ്ഥാനങ്ങൾ മുന്നിലേക്ക് കയറിയ അദ്ദേഹം നിലവിൽ ബോളിങ് റാങ്കിങ്ങിൽ പതിമൂന്നാമതുണ്ട്.

ബാറ്റിങ്ങ്

1. ട്രാവിസ് ഹെഡ്

vachakam
vachakam
vachakam

2. സൂര്യകുമാർ യാദവ്

3. ഫിൽ സാൾട്ട്

4. ബാബർ അസം

5. മുഹമ്മദ് റിസ്വാൻ

6. ജോസ് ബട്ലർ

7. യശസ്വി ജയ്സ്വാൾ

8. ബ്രാണ്ടൻ കിങ്

9. ജോൺസൺ ചാൾസ്

10. ഐഡൻ മാർക്രം

ബോളിങ്

1. ആദിൽ റഷീദ്

2. ആൻറിച്ച് നോർക്കിയ

3. വനിന്ദു ഹസരംഗ

4. റാഷിദ് ഖാൻ

5. ജോഷ് ഹേസൽവുഡ്

6. അകീൽ ഹൊസൈൻ

7. അക്സർ പട്ടേൽ

8. ആദം സാമ്പ

8. കുൽദീപ്‌ യാദവ്

10. ഫസൽഹഖ് ഫാറൂഖി

ഓൾറൗണ്ടർമാർ

1. ഹാർദിക് പാണ്ഡ്യ

1. വനിന്ദു ഹസരംഗ

3. മാർക്കസ് സ്റ്റോയിനിസ്

4. സിക്കന്ദർ റാസ

5. ഷകിബ് അൽ ഹസൻ

6. മൊഹമ്മദ് നബി

7. ദീപേന്ദ്ര സിങ് ഐറീ

8. ലിയാം ലിവിങ്സ്റ്റൺ

9. ഐഡൻ മാർക്രം

10. മോയിൻ അലി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam