ഹരിയാനയിലും ഡല്‍ഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച്‌

JULY 4, 2024, 8:01 PM

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം ഒന്നിച്ചു മത്സരിക്കുന്നത് സംബന്ധിച്ച്‌ ഏക സമവാക്യം ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

ഹരിയാന, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച്‌ ജനവിധി തേടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാർട്ടിക്ക് ഒരു സീറ്റ് നല്‍കിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യത ഉണ്ടെന്ന് കരുതുന്നില്ല. ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് ആംആദ്മി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു.

vachakam
vachakam
vachakam

മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യമായിരിക്കും ഇത്തവണയും മത്സരിക്കുകയെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. ഓരോ സീറ്റും പരിശോധിച്ച്‌ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം.

ഝാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഈ വർഷം അവസാനവും ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷമാദ്യവും നടക്കാനിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam