ഇന്ത്യൻ പൗരത്വമില്ലാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനാകുമോ? 

JULY 7, 2024, 9:04 AM

കൊൽക്കത്ത: ആധാർ  കാർഡ് നൽകുന്നതിന് പൗരത്വവുമായി ബന്ധമില്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചു.

നിയമപരമായി രാജ്യത്ത് പ്രവേശിച്ച സ്ഥിരതാമസക്കാരല്ലാത്തവർക്ക് അപേക്ഷിച്ചാൽ ആധാർ കാർഡ് നൽകാമെന്നും അതോറിറ്റി വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ആധാർ കാർഡുകള്‍ പെട്ടെന്ന് നിർജീവമാക്കുകയും സജീവമാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ 'ജോയൻറ് ഫോറം എഗൻസ്റ്റ് എൻ.ആർ.സി' എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവേയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. 

vachakam
vachakam
vachakam

ആരാണ് വിദേശിയെന്ന് തീരുമാനിച്ച്‌ അവരുടെ ആധാർ കാർഡ് നിർജീവമാക്കാൻ അനിയന്ത്രിതാധികാരം നല്‍കുന്ന ആധാർ നിയമങ്ങളിലെ 28എ, 29 ചട്ടങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സംഘടന കോടതിയെ സമീപിച്ചത്. 

ആധാർ കാർഡിന് പൗരത്വവുമായി യാതൊരു ബന്ധവുമില്ല. സർക്കാർ സബ്‌സിഡി ലഭിക്കുന്നതിന് പൗരന്മാരല്ലാത്തവർക്കും ഒരു നിശ്ചിത കാലയളവിലേക്ക് ആധാർ കാർഡ് അനുവദിക്കാമെന്നും അവർ പറഞ്ഞു. ഹർജി പരിഗണിക്കാനായി മാറ്റിവച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam