ബോക്സോഫീസില്‍ കുതിച്ച്‌ കല്‍ക്കി; 900 കോടിയിലേക്ക്

JULY 7, 2024, 2:32 PM

പുരാണ കഥയെ ആസ്പദമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ബോക്സ്ഓഫീസിൽ  കുതിക്കുന്നു. റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ കൽക്കി 800 കോടിയിലധികം കളക്ഷൻ നേടി.

ഇന്ത്യയിൽ നിന്ന് മാത്രം 431 കോടിയാണ് ചിത്രം നേടിയത്. തെലുങ്ക്- 228.65 കോടി, തമിഴ്- 27.1 കോടി, ഹിന്ദി- 190 കോടി, കന്നഡ- 3.45 കോടി, മലയാളം- 16 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും കളക്ഷനിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം അസാധാരണമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

vachakam
vachakam
vachakam

ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം 60 ശതമാനം പൂർത്തിയായതായി നിർമ്മാതാവ് അറിയിച്ചു.  എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam