ആംസ്‌ട്രോങ്ങിന്റെ കൊലപാതകം: അന്വേഷണം സിബിഐക്ക് വിടണമെന്ന് മായാവതി

JULY 7, 2024, 2:31 PM

ചെന്നൈ: ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം തമിഴ്നാട് സര്‍ക്കാര്‍ ഗൗരവത്തോടെ നടത്തുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് മായാവതി ആവശ്യപ്പെട്ടു.

മായാവതിയും മരുമകനും ബിഎസ്പി ദേശീയ കോര്‍ഡിനേറ്ററുമായ ആകാശ് ആനന്ദും ചെന്നൈയിലെ ആംസ്‌ട്രോങ്ങിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതി തമിഴ്നാട്ടില്‍ ക്രമസമാധാനപാലനമില്ലെന്ന് തോന്നിക്കുന്നതാണെന്ന് മായാവതി കുറ്റപ്പെടുത്തി. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും മായാവതി പറഞ്ഞു.

'ഈ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവം കാണിക്കുന്നില്ല. അല്ലാത്തപക്ഷം കുറ്റവാളികള്‍ ജയിലില്‍ കഴിയുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഈ വിഷയം സിബിഐക്ക് വിടണം,' മായാവതി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

'ഞങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്' ബിഎസ്പി അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണെന്നും പല ദളിത് നേതാക്കള്‍ക്കും അവരുടെ ജീവനെ കുറിച്ച് ഭയമാണെന്നും മായാവതി  പറഞ്ഞു. നിയമം കൈയിലെടുക്കരുതെന്നും മായാവതി ബിഎസ്പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam