പിഎഫ് സ്കീമുകള്‍ക്ക് ഇനി 7.1 ശതമാനം പലിശ; കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത 

JULY 4, 2024, 8:21 PM

ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ പിഎഫ് പദ്ധതികൾക്ക് 7.1 ശതമാനം പലിശ നിരക്ക് ധനമന്ത്രാലയം പ്രഖ്യാപിച്ചു.

ജൂലൈ-സെപ്റ്റംബർ പാദത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ജനറല്‍ പ്രൊവിഡൻ്റ് ഫണ്ടിനും (ജിപിഎഫ്) സമാനമായ മറ്റ് പ്രൊവിഡൻ്റ് ഫണ്ട് പദ്ധതികള്‍ക്കും ആണ് പലിശ നിരക്ക് പ്രഖ്യാപിച്ചത്.

2024-2025 വർഷത്തിൽ, ജനറൽ പ്രൊവിഡൻ്റ് ഫണ്ടിലേക്കും മറ്റ് സമാന ഫണ്ടുകളിലേക്കും വരിക്കാരുടെ ക്രെഡിറ്റ് ശേഖരണത്തിന് 7.1% പലിശ ലഭിക്കും. ഈ നിരക്ക് 2024 ജൂലൈ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ ലഭ്യമാകും. ഈ നിരക്ക് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.

vachakam
vachakam
vachakam

ജൂലൈ-സെപ്റ്റംബർ പാദത്തില്‍ ചെറുകിട സമ്ബാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്) 8.2 ശതമാനവും നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റിൻ്റെ (എൻഎസ്‌സി) പലിശ നിരക്ക് 7.7 ശതമാനവും ആയിരിക്കും.

ജനറല്‍ പ്രൊവിഡൻ്റ് ഫണ്ട് (സെൻട്രല്‍ സർവീസസ്), കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡൻ്റ് ഫണ്ട് (ഇന്ത്യ), ഓള്‍ ഇന്ത്യ സർവീസസ് പ്രൊവിഡൻ്റ് ഫണ്ട്, സ്റ്റേറ്റ് റെയില്‍വേ പ്രൊവിഡൻ്റ് ഫണ്ട്, ജനറല്‍ പ്രൊവിഡൻ്റ് ഫണ്ട്, (ഡിഫൻസ് സർവീസസ്) ഇന്ത്യൻ ഓർഡനൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രൊവിഡൻ്റ് ഫണ്ട് എന്നിവയാണ് ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 7.1 ശതമാനം പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികള്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam