പഞ്ചാബ് നാഷണൽ ബാങ്കിന് 1.31 കോടി രൂപ പിഴ ചുമത്തി ആർബിഐ; കാരണം ഇതാണ് 

JULY 6, 2024, 7:03 PM

ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന് 1.31 കോടി രൂപ പിഴ ചുമത്തി ആർബിഐ.  കെവൈസിയും ലോണുകളും അഡ്വാൻസുകളും സംബന്ധിച്ച ചില നിർദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ എന്നാണ് പുറത്തു വരുന്ന വിവരം. 

2022 മാർച്ച് 31 വരെ ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിയമപരമായ പരിശോധന നടത്തിയതായി ആണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച നോട്ടീസ് ബാങ്കിന് നൽകിയിരുന്നു. ബാങ്കിൻ്റെ മറുപടി പരിഗണിച്ച്, സബ്‌സിഡി/ റീഫണ്ടുകൾ/ റീഇംബേഴ്‌സ്‌മെൻ്റുകൾ വഴി സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയ്‌ക്കെതിരെ പിഎൻബി രണ്ട് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾക്ക് പ്രവർത്തന മൂലധന ഡിമാൻഡ് വായ്പ അനുവദിച്ചതായി കണ്ടെത്തിയതായും ആർബിഐ അറിയിച്ചു.

അതേസമയം ചില അക്കൗണ്ടുകളിൽ, ഉപഭോക്താക്കളെയും അവരുടെ വിലാസങ്ങളെയും കുറിച്ചുള്ള രേഖകൾ സംരക്ഷിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ആർബിഐ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam