ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ  വോഡാഫോൺ ഐഡിയയും മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി

JUNE 29, 2024, 7:24 AM

ഡൽഹി:  മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു.

വോഡാഫോൺ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാൻ 199 രൂപയാക്കിയാണ് വർധിച്ചത്. വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ നേരത്തെ 719 രൂപയിൽ നിന്ന് 859 രൂപയായി ഉയർത്തി.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ.

vachakam
vachakam
vachakam

5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് ദാതാക്കൾ പറയുന്നത്.

 നേരത്തെ ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam