'സുവർണ നേട്ടം'; വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയെന്ന നേട്ടവുമായി റിലയൻസ് ഇൻഡസ്ട്രീസ്

JUNE 28, 2024, 1:06 PM

വിപണി മൂല്യം 21 ലക്ഷം കോടി രൂപ പിന്നിടുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയെന്ന നേട്ടവുമായി റിലയൻസ് ഇൻഡസ്ട്രീസ്. രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വിലയില്‍ 1.5 ശതമാനം വർധനവുണ്ടായതോടെയാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം മൊബൈല്‍ നിരക്കുകള്‍ ജിയോ വർധിപ്പിച്ചതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമായത്. നടപ്പ് കലണ്ടർ വർഷം റിലയൻസിന്റെ ഓഹരി വിലയില്‍ 21 ശതമാനം വർധനവുണ്ടായി. ഈ കാലയളവില്‍ സെൻസെക്സ്  10 ശതമാനമാണ് ഉയർന്നത്. ഒരു വർഷത്തിനിടെ 36 ശതമാനം നേട്ടം റിലയൻസ് നിക്ഷേപകർക്ക് നല്‍കയപ്പോള്‍ സെൻസെക്സ് ഉയർന്നത് 25 ശതമാനം മാത്രമാണ്. കഴിഞ്ഞ രണ്ട് മാസവും റിലയൻസിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam