സജി ചെറിയാൻ വിദ്യാര്‍ഥികളുടെ നിലവാരം അളക്കേണ്ട; മന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

JUNE 30, 2024, 9:24 PM

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയ്ക്കെതിരെ കെഎസ്‌യു രംഗത്ത്. മന്ത്രി സജി ചെറിയാൻ വിദ്യാർഥികളെ അപമാനിച്ചെന്ന് കെഎസ്‌യു അറിയിച്ചു.

പ്രസ്താവന പിൻവലിച്ച്‌ മന്ത്രി മാപ്പ് പറയണം. സജി ചെറിയാൻ വിദ്യാർഥികളുടെ നിലവാരം അളക്കേണ്ടെന്നും കെഎസ്‌യു വ്യക്തമാക്കി.

നേരത്തെ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന തിരുത്തി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. സജി ചെറിയാന്‍റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്‌എസ്‌എല്‍സിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്‌എസ്‌എല്‍സി തോറ്റാല്‍ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാരിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam